
കുവൈറ്റിൽ അഗ്നിസുരക്ഷ പരിശോധനകൾ തുടരുന്നു
കുവൈറ്റിൽ വേനൽക്കാലത്ത് തീപിടുത്ത സാധ്യതകൾ കൂടുതലായതിനാൽ ഇത് തടയുന്നതിന്റെ ഭാഗമായി അഗ്നിസുരക്ഷ പരിശോധനകൾ തുടരുകയാണ്. നിയമങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കു നേരെ നടപടികൾ സ്വീകരിച്ചു. വിവിധ സഥാപനങ്ങളിലും കെട്ടിടങ്ങളിലും ഫയർഫോഴ്സ് പരിശോധനകൾ നടത്തിവരികയാണ്. അഹ്മദി ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തി. ഫിന്റാസ് പ്രദേശത്തായിരുന്നു പരിശോധന. കെട്ടിടങ്ങളിലെ സുരക്ഷ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ സംഘം പരിശോധിച്ചു. രാജ്യത്ത് വേനൽ കാലത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. അപകടങ്ങളിൽ നിന്ന് മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായി അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കണമെന്ന് ഫയർഫോഴ്സ് ഉണർത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)