
കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള ഈ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം
കുവൈത്തിൽ നിന്നും കണ്ണൂർ, കൊച്ചി, എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി. ഇത് പ്രകാരം കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വിമാനം വ്യാഴാഴ്ച ദിവസങ്ങളിൽ കുവൈത്ത് സമയം രാത്രി 8:15 ന് പുറപ്പെടുകയും പുലർച്ചെ 4 മണിക്ക് കണ്ണൂരിൽ എത്തുകയും ചെയ്യും. തിങ്കളാഴ്ച ദിവസങ്ങളിൽ രാത്രി 9 : 20 ന് കുവൈത്തിൽ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.50 നാണ് കണ്ണൂർ വിമാന താവളത്തിൽ എത്തുക.അതെ പോലെ കുവൈത്തിൽ നിന്നും ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 8.15 ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം പുലർച്ചെ നാല് മണിക്കും വ്യാഴാഴ്ചത്തെ വിമാനം രാത്രി 9.20 ന് പുറപ്പെട്ടു വെള്ളിയാഴ്ച പുലർച്ചെ 4.50 നും. കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച ദിവസങ്ങളിലെ കൊച്ചി വിമാനം രാത്രി 11.05 ന് കുവൈത്തിൽ നിന്നും പുറപ്പെട്ടു ശനിയാഴ്ച പുലർച്ചെ 6: 55 നാണ് കൊച്ചിയിൽ എത്തുക. ഈ ആഴ്ച മുതലാണ് പുതുക്കിയ സമയ ക്രമം പ്രാബല്യത്തിൽ വരിക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)