‘ഒറിജിനലിനെ വെല്ലും വ്യാജൻ’; പണം തട്ടി ആഡംബര ജീവിതം: കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

സർക്കാർ വെബ്‌സൈറ്റുകളുടെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികളായ മൂന്നംഗ സംഘത്തെ പിടികൂടി. രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ സ്വദേശിയുമാണ് അറസ്റ്റിലായത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഔദ്യോഗിക സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.പ്രതികളിൽ നിന്ന് ബാങ്ക് കാർഡ് വിവരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട്‌ഫോണുകൾ, നിരവധി വ്യാജരേഖകളും പിടികൂടിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇവർ രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഓൺലൈൻ ഇടപാടുകൾക്ക് മുൻപ് എല്ലാവരും വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Related Posts

Leave a Reply

Your email address will not be published. Required fields are marked *