പാസ്പോര്‍ട്ട് എടുക്കാന്‍ മറന്ന് പൈലറ്റ്. വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൈലറ്റ് തന്നെ ഇക്കാര്യം അറിഞ്ഞത്. യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787 വിമാനത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഈ സമയം 257 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. തന്റെ കൈവശം പാസ്പോര്‍ട്ടില്ലെന്ന് പൈലറ്റ് മനസിലാക്കിയതോടെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയും ലോസ്ആഞ്ചലസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാന്‍ഫ്രാന്‍സിസ്കോയിലാണ് ലാന്‍ഡ് ചെയ്യുകയുമായിരുന്നു. 14 മണിക്കൂറായിരുന്നു യാത്രാസമയം വേണ്ട വിമാനം പുറപ്പെട്ട് 1 മണിക്കൂര്‍ 45 മിനിറ്റിന് ശേഷമാണ് പൈലറ്റ് തന്റെ കൈവശം പാസ്പോര്‍ട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. വിമാനത്തിലെ ക്രൂവുമായി ബന്ധപ്പെട്ട ഒരു അപ്രതീക്ഷിത വിഷയം കാരണം വിമാനം സാന്‍ഫ്രാന്‍സിസ്കോയിലേക്ക് തിരിച്ചുവിട്ടെന്നാണ് യാത്രക്കാരെ അറിയിച്ചത്. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം അറിയിച്ച് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ഭക്ഷണത്തിനുള്ള വൗച്ചറുകളും വിതരണം ചെയ്തു. സാന്‍ഫ്രാന്‍സിസ്കോയില്‍ ലാന്‍ഡ് ചെയ്ത് ഉടന്‍ തന്നെ മറ്റൊരു പൈലറ്റ് വിമാനത്തില്‍ പകരം കയറി യാത്ര തിരിച്ചു. പിന്നാലെ യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടായതില് എയര്‍ലൈന്‍ വക്താവ് ക്ഷമചോദിച്ച് രംഗത്തെത്തി. യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Home
Uncategorized
പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നു; പൈലറ്റ് ഓര്‍ത്തത് വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം; പിന്നീട് സംഭവിച്ചത്
Related Posts
