ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ പ്രശസ്തവിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് സമീപമുള്ള സനാപൂര്‍ തടാകക്കരയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു വനിതകളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. കനാലില്‍ വീണ ഒരാളെ കാണാതായി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേകസംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. തടാകത്തിന് സമീപം വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമത്തിനിരയായത്. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവർ വിനോദസഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ടു. ഇതില്‍ ബിബാഷിനെ കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമിസംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx