
കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ പ്രതി പിടിയിൽ
കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പിടികൂടി പോലീസ്. കഴിഞ്ഞ ദിവസം ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ ഷോപ്പിങ് മാളിലെ പാർക്കിങ്ങിൽ വച്ചാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ കാർ കവർന്നത്. 50 വയസ്സുകാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി കവർന്നത്. ഡേക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍ ഷാമിയ പൊലീസ് കേസെടുത്തിരുന്നു. കാറിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഡോക്ടര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട കാർ സമീപത്തെ പള്ളിയുടെ പാർക്കിങ്ങിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയിൽ നിന്ന് കാറിന്റെ താക്കോലും അന്വേഷണ സംഘം കണ്ടെടുത്തു.
പാർക്കിങ് സ്ഥലത്ത് പ്രതി വന്ന് കാർ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന്, പ്രതിയെ മനസ്സിലായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി പൊലീസ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം ഇയാളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)