കുവൈത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവരാണെന് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പേരും വ്യക്തിഗത വായ്പകളോ , ഭവന വായ്പകളോ അല്ലെങ്കിൽ , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വായ്പ എടുത്തവരോ ആണെന്നും ബാങ്കിംഗ് മേഖലയിൽ നിന്നും ലഭിച്ച സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ സാമ്പത്തികപ്രവർത്തനങ്ങളുമായി വായ്പാ സംവിധാനം എത്രത്തോളം ബന്ധപ്പെട്ടുകിടുക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത്., പുതിയ വായ്പകൾ അപേക്ഷിക്കുന്നതിന് മുമ്പ് തങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ചവരുടെ എണ്ണം 55.6% വരെ വർദ്ധിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളിൽ ക്രെഡിറ്റ് സ്കോറിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള അവബോധം ഉയർന്നുവരുന്നതിന്റെ ലക്ഷണമായും ഇത് വിലയിരുത്തപ്പെടുന്നു.
2023-24 കാലയളവിൽ
ഉപഭോക്തൃ വായ്പകളും ക്രെഡിറ്റ് കാർഡുകളും ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ 6.6% (742,450 ) വും
വ്യക്തിഗത വായ്പകളിൽ 7.4% (42,160 പുതിയ അക്കൗണ്ടുകൾ) വർദ്ധനവുമുണ്ടായി.
വാണിജ്യ വായ്പകളിലെ മൊത്തം അക്കൗണ്ടുകൾ 27.5% വർദ്ധനവും ഇതേ കാലയളവിൽ രേഖപ്പെടുത്തിയതായും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു. രാജ്യത്ത്
വ്യക്തികളും സ്ഥാപനങ്ങളും വായ്പകളുടെ സാധ്യതകളെ കൂടുതൽ ഉപയോഗപ്പെടുത്തുന്നുവെന്ന് കാണിക്കുന്നതാണ് ഈ കണക്കുകൾ.ബാങ്കിങ്ങ് മേഖലയിലെ ഈ സജീവ പ്രവണത രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx