കുവൈത്തിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച 43,290 പേർക്ക് കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തി. ബാങ്ക് വായ്പ, കെട്ടിട വാടക, ജലവൈദ്യുതി, ഫോൺ ബിൽ തുടങ്ങിയ ഇനങ്ങളിൽ കുടിശിക വരുത്തിയവരുടെ യാത്രയാണ് തടഞ്ഞത്.2024ലെ ആദ്യ 6 മാസത്തെ കണക്കനുസരിച്ച് കടം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് മൊത്തം 21,40,417 കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 42,885 വാഹനങ്ങൾ കണ്ടുകെട്ടുകയും 43,290 പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതേസമയം 61,83,290 ദിനാർ അടച്ചതിനെത്തുടർന്ന് 25,149 പേരുടെ യാത്രാ വിലക്ക് നീക്കിയതായും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx