കുവൈത്തിലെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം ഇന്ന് ( മാർച്ച് 5 ബുധൻ ) രാത്രി 11: 30 മുതൽ നിർത്തി വെക്കും. അറ്റ കുറ്റപണികളുടെ ഭാഗമായാണ് സേവനം നിർത്തി വെക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് സന്ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.എന്നാൽ സാങ്കേതിക തകരാർ മൂലം പലർക്കും മെസ്സേജ് തുറക്കുവാനും ഉള്ളടക്കം വായിക്കുവാനും തടസം നേരിട്ടതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. അറ്റ കുറ്റ പണികൾക്ക് ശേഷം ഉടൻ തന്നെ സേവനം പുനസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx