ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ച വയ്ക്കുന്നതുമായ എയർലൈനുകൾക്കായി “എയർഹെൽപ്” വെബ്സൈറ്റ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരമാണ് കുവൈത്ത് എയർ വെയ്സ് ഈ നേട്ടം കൈവരിച്ചത്. 109 അന്താരാഷ്ട്ര എയർലൈൻസ് കമ്പനികളുടെ പ്രകടനം പഠന വിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റിൽ അഞ്ചാം സ്ഥാനവും കുവൈത്ത് എയർവേയ്സിനാണ് ലഭിച്ചത്.വിമാനം പുറപ്പെടുന്ന സമയത്തിലെ കൃത്യത, റീഫണ്ട് നയം,ക്യാബിൻ ക്രൂ സേവനം, യാത്രാ സൗകര്യം, വിമാനത്തിന്റെ വൃത്തി, മെനു നിലവാരം, വിമാന സ്‌ക്രീനുകളിലെ വിനോദ പരിപാടികൾ മുതലായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ഇവയിൽ വിമാനം പുറപ്പെടുന്ന സമയത്തിൻ്റെ കൃത്യതക്ക് 88%, ശതമാനം സ്കോർ ആണ് കുവൈത്ത് എയർ വെയ്‌സിന് ലഭിച്ചത്.സർവേയിൽ പങ്കെടുത്ത 85%യാത്രക്കാരും മികച്ച അഭിപ്രായമാണ് കുവൈത്ത് എയർവേസിന്റെ പ്രകടനത്തെ കുറിച്ച് രേഖപ്പെടുത്തിയത്.,
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx