കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ച്ച നാടുകടത്തിയത് 505 പ്രവാസികളെ

കുവൈറ്റിൽ ജനുവരി 19 മുതൽ 23 വരെ വ്യത്യസ്ത സുരക്ഷാ നടപടികളിലായി 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രാലയം ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ നിർദേശപ്രകാരമുള്ള സുരക്ഷാ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി സുരക്ഷ നിലനിർത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. നിയമം പ്രയോഗിക്കുന്നതിലും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിലും മൃദുസമീപനം കാണിക്കില്ലെന്ന് അധികൃതർ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version