ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്തിൽ ഇത്തവണ അഞ്ചുദിവസം ഒഴിവ് ലഭിക്കും. ഫെബ്രുവരി 25 ചൊവ്വയും 26 ബുധനും ദേശീയദിന, വിമോചന ദിന അവധിയും വെള്ളി, ശനി വാരാന്ത്യ അവധിയും ലഭിക്കുന്നതിനൊപ്പം ഇതിനിടയിൽ വരുന്ന വ്യാഴാഴ്ച വിശ്രമദിനമായി പ്രഖ്യാപിക്കുന്നതോടെയാണ് അഞ്ചുദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കുന്നത്.ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. അടുപ്പിച്ച് ലഭിക്കുന്ന അവധി മുതലെടുത്ത് ധാരാളം പ്രവാസികൾ ഈ സമയം നാട്ടിൽ പോകാറുണ്ട്. കുവൈത്തികൾ വിദേശ യാത്രക്കും മുതിരുന്നതോടെ വിമാനത്താവളത്തിൽ വൻ തിരക്കും ടിക്കറ്റ് നിരക്കിൽ കുതിപ്പും അനുഭവപ്പെടും. ദേശീയ ദിന അവധിയുടെ തൊട്ടുമുമ്പത്തെ ഞായർ, തിങ്കൾ ദിവസങ്ങളിൽ വ്യക്തിഗത അവധിയെടുക്കാൻ സാധിച്ചാൽ 21 മുതൽ ഒമ്പത് ദിവസം ലഭിക്കും.
കലണ്ടർ പ്രകാരം ഇസ്റാഅ് -മിഅ്റാജ് അവധി വരുന്നത് ജനുവരി 27 തിങ്കൾ ആണെങ്കിലും ഇത് 30 വ്യാഴാഴ്ചത്തേക്ക് മാറ്റിയേക്കും. തൊട്ടടുത്ത വെള്ളി, ശനി അവധി ദിവസങ്ങളോട് അടുപ്പിപ്പ് ഒഴിവ് നൽകാനാണ് ഈ മാറ്റം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7