കുവൈറ്റിലെ ജഹ്‌റ മേഖലയിൽ തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന പട്രോളിംഗ് കാറുമായി വാഹനം ഇടിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പോലീസ് പട്രോളിംഗ് കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാറിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചതായും കാറിൻ്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റതായും തകർന്ന കാറിൽ നിന്ന് ഇയാളെ പുറത്തെടുക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിളിച്ചതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7