കുവൈറ്റിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ നൂറുകണക്കിന് യാത്രക്കാർക്ക് ചെന്നൈയിലെത്തിയ ശേഷം ലഗേജ് നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രി 176 യാത്രക്കാരുമായി കുവൈറ്റിൽ നിന്നുള്ള അൽ വിമാനം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. ഇമിഗ്രേഷനുശേഷം, അവർ ലഗേജിനായി കൺവെയർ ബെൽറ്റിൽ എത്തിയ യാത്രക്കാരിൽ 12 പേർക്ക് മാത്രമാണ് ലഗേജ് ലഭിച്ചത്. പേലോഡ് നിയന്ത്രണങ്ങൾ മൂലമാണ് വിമാനത്തിൽ ചില ചെക്ക്-ഇൻ ബാഗേജുകൾ എത്താഞ്ഞതെന്നും ലഗേജ് ബന്ധപ്പെട്ട യാത്രക്കാരുടെ വസതികളിൽ എത്രയും വേഗം എയർലൈനിൻ്റെ ചെലവിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7