കുവൈറ്റിൽ മയക്കുമരുന്നും ലഹരി പാനീയങ്ങളുമായി 19 പേർ പിടിയിൽ. 5 കിലോഗ്രാം മയക്കുമരുന്ന്, 10,000 സൈക്കോട്രോപിക് ഗുളികകൾ, 30 കുപ്പി ലഹരി പാനീയങ്ങൾ, നാല് ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. വിവിധ രാജ്യക്കാരായ ആളുകളാണ് അറസ്റ്റിലായത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു. മയക്കുമരുന്ന് പ്രചരിപ്പിക്കുന്നതിനെതിരെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Related Posts
Kuwait CCTV Law; കുവൈറ്റിൽ CCTV ക്യാമറകൾ നിർബന്ധം; സ്ഥാപന ഉടമകൾക്ക് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം