വധശിക്ഷ നടപ്പാക്കാൻ വാൾ ഉയര്‍ത്തി; കണ്ണുചിമ്മി തുറന്നപ്പോൾ ജീവൻ തിരികെ, ഗൾഫിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പുതുജീവൻ

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പുതുജീവൻ. പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയതോടെയാണ് വാൾത്തലപ്പിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ സൗദി യുവാവ് അബ്ദുറഹ്മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്. ആരാച്ചാരെത്തി വാൾ വീശാനൊരുങ്ങവേയാണ് കൊല്ലപ്പെട്ട സൗദി യുവാവിെൻറ പിതാവ് നിരുപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചത്. തബൂക്കില്‍ വധശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് (തിങ്കളാഴ്ച) രാവിലെയാണ് സംഭവം. കൊലക്കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രതിക്ക് മാപ്പ് നല്‍കുന്നതിനുപകരം ഭീമമായ തുക ദിയാധനമായി കൈമാറാമെന്ന നിരവധി ഓഫറുകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം നിരാകരിച്ച അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version