ദ്വീപ് വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി ഇറാനിൽ നിന്ന് ബോട്ട് മാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചതാണ് കുബ്ബാർ ദ്വീപിൽ നിന്ന് മരുന്ന് വിരുദ്ധ വകുപ്പും കോസ്റ്റ് ഗാർഡും ചേർന്ന് പിടിച്ചെടുത്തത്.തങ്ങൾ മയക്ക് മരുന്ന് ഉപയോഗിച്ച് അബാദൻ എരിയയിൽ നിന്ന് ബോട്ട് എടുത്ത് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചതെന്ന് പ്രതികൾ കോടതിയിൽ സമ്മതിച്ചു. എന്നാൽ, ബോട്ട് ഉടമയ്ക്ക് ഇത് അറിയില്ലെന്ന് ഇവർ കോടതിയിൽ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn