
ക്രിസ്മസ് സമ്മാനമായി എത്തിയത് മയക്കുമരുന്ന്; പാർസൽ കയ്യോടെ പൊക്കി കുവൈറ്റ് കസ്റ്റംസ്
കുവൈറ്റിൽ ക്രിസ്തുമസ് സമ്മാനം എന്ന പേരിൽ അയച്ച സമ്മാനപ്പൊതിയിൽ മയക്കുമരുന്ന്. പാർസൽ ആയി അയച്ച പൊതിയിൽ ആണ് ഒന്നറക്കിലോയോളം മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്നും കുവൈറ്റിലെ തമസക്കാരൻ്റെ പേരിലാണ് പാർസൽ എത്തിയത്. സംശയത്തെ തുടർന്നത് പരിശോധന നടത്തിയത്. കുവൈറ്റ് വിമാനത്താവളത്തിലെ പാർസൽ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് പിടിച്ചത്.
Comments (0)