കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 10 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 85 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഷാബു എന്ന പേരിൽ പ്രാദേശികമായി അറിയപ്പെടുന്ന ലഹരിമരുന്നാണ് ഒരു ഏഷ്യക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾക്ക് വിദേശ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും അവരുടെ നിർദ്ദേശപ്രകാരം ലഹരിമരുന്ന് കുവൈത്തിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും അധികൃതർ അറിയിച്ചു. ലഹരിമരുന്നിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ലഹരിമരുന്ന് വേട്ടയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn