 
						താല്‍ക്കാലികമായി പണിമുടക്കിയ കുവൈറ്റിന്റെ സഹല്‍ ആപ്പ് തിരിച്ചെത്തി; സേവനം ലഭിക്കാന്‍ ഇനി എന്തു ചെയ്യണം?
കുവൈറ്റിലെ ഏകീകൃത സര്‍ക്കാര്‍ സേവന ആപ്ലിക്കേഷനായ സഹല്‍ താല്‍ക്കാലിക തകരാറുകള്‍ പരിഹരിച്ച് വീണ്ടും തിരികെയെത്തി. പണിമുടക്കി മണിക്കൂറുകള്‍ക്കകം തന്നെ ഇതിന്റെ സേവനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആപ്പിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായും സാധാരണ പോലെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ നിലവില്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായ സഹല്‍ ആപ്പ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തിരിച്ചെത്തി ഉപയോഗത്തിന് സജ്ജമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
 
		 
		 
		 
		 
		
Comments (0)