കുവൈറ്റില്‍ കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു. തിരക്കേറിയ സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് ലോഡ് താങ്ങാനാവാത്ത സാഹചര്യത്തിലാണിത്. സബാഹ് അല്‍ അഹമ്മദ് റെസിഡന്‍ഷ്യല്‍ ഏരിയ, വെസ്റ്റ് അബ്ദുല്ല അല്‍ മുബാറക്, റുമൈതിയ, സല്‍വ, ബിദാ എന്നീ അഞ്ച് റസിഡന്‍ഷ്യല്‍ ഏരിയകളുടെ ചില ഭാഗങ്ങളിലാണ് പ്രോഗ്രാം ചെയ്ത വൈദ്യുതി മുടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള തിരക്കേറിയ സമയങ്ങളില്‍ സിസ്റ്റം സ്ഥിരത നിലനിര്‍ത്തുന്നതിനും ലോഡ് നിയന്ത്രിക്കുന്നതിനും ഈ നീക്കം അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉല്‍പാദന യൂണിറ്റുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ കാരണം തുടര്‍ച്ചയായി പവര്‍ കട്ടുകള്‍ ഉണ്ടാകാനിടയുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0