
അടുക്കളയിൽ എലിയും പ്രാണികളും, 90 കിലോ കേടായ ഇറച്ചി; കുവൈത്തിൽ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്
കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ കേടായ ഇറച്ചി പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത 50 കിലോഗ്രാം കോഴിയിറച്ചിയും 40 കിലോഗ്രാം മറ്റ് ഇറച്ചിയും പിടിച്ചെടുത്തത്.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ഭക്ഷണശാലകൾ അടച്ചുപൂട്ടി. 21 നിയമലംഘന നോട്ടീസുകൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇതിൽ ഒരു സ്ഥാപനം ചട്ടങ്ങൾ ലംഘിച്ച് അനധികൃത സ്ഥലം ഉപയോഗിച്ചതായും സ്രോതസ്സ് വെളിപ്പെടുത്താത്ത, മായം കലർന്ന ഭക്ഷണം വിൽക്കുന്നതായും കണ്ടെത്തി.
പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ എലികൾ, പ്രാണികൾ, പൊതു മാലിന്യങ്ങൾ എന്നിവ നിറഞ്ഞ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ഈ റെസ്റ്റോറന്‍റെന്ന് ഹവല്ലിയിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എമർജൻസി സെന്‍ററിലെ ഷിഫ്റ്റ് ഓഫീസര്‍ അദേൽ അവദ് പറഞ്ഞു. ഭക്ഷ്യസുരക്ഷ പരിശോധിക്കുന്നതിനും നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ അതോറിറ്റി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)