രാജ്യത്തെ എല്ലാ സ്കൂളുകളിലും കുട്ടികളിൽ അമിത വണ്ണത്തിന് കാരണമാകുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനം . മുട്ട, മയോണൈസ്, സംസ്കരിച്ച മാംസങ്ങൾ, കാപ്പി, എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ, കൃത്രിമ ചായങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ നിരോധിച്ച ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇതുമായി ബന്ധപെട്ടു പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക , വിദ്യാർത്ഥികൾക്കിടയിൽ അമിതവണ്ണം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി സ്കൂൾ കാന്റീനുകൾക്കായി ഒരു പുതിയ നിയന്ത്രണം കൊണ്ടുവരാൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തീരുമാനം എടുത്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .പഞ്ചസാരയും ഉപ്പും കുറവുള്ള വിറ്റാമിനുകളും ധാതുക്കളും അധികമുള്ള എല്ലാം ഈ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താനാണ് തീരുമാനം .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0