കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയവരുടെ വെരിഫിക്കേഷൻ സേവനം സാഹൽ ആപ്പ് വഴി ലഭ്യമാക്കി.ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ സെക്യൂരിറ്റി സേവന വിഭാഗത്തിൽ പ്രവേശിച്ച ശേഷം സാഹൽ ആപ്പ് വഴി ഈ സേവനം ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു
അതെ സമയം ആഭ്യന്തര മന്ത്രാലയം സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്കുമേൽ നിർബന്ധമാക്കിയ ബയോമെട്രിക് നടപടികളോട് ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രാലയത്തിലെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ മുതൈരി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0