പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുട്യൂബർ ‘വിജെ മച്ചാൻ’ (ഗോവിന്ദ് വിജയെ) കൊച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാന്നാർ സ്വദേശിയായ ഗോവിന്ദിനെ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. 16 വയസ്സുളള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ താമസസ്ഥലത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള വിജെ മച്ചാൻ, സോഷ്യൽ മീഡിയ വഴിയാണു പെൺകുട്ടിയെ പരിചയപ്പെട്ടത്. തന്നെ ദുരുപയോഗം ചെയ്തെന്നു സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി നൽകിയത്. ഇയാളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ശേഷം കോടതിയിൽ ഹാജരാക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0