കുവൈറ്റിലേക്ക് പണം വാങ്ങി ആളുകളെ കടത്തിയതിന് പ്രവാസി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ സ്വദേശിയാണ് അറസ്റ്റിലായത്. ക്യാപിറ്റൽ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് മുഖേന ആഭ്യന്തര മന്ത്രാലയത്തിൻ്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഒരു ബംഗ്ലാദേശ് പൗരനും മറ്റൊരു അജ്ഞാത വ്യക്തിയും അറസ്റ്റിലായിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ, സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കിൽ ഒളിപ്പിച്ച് കുവൈറ്റിലേക്ക് കടക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32