പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (TPDCS) സംയുക്തമായി സംഘടിപ്പിച്ച വായ്പാകൈമാറ്റ ചടങ്ങില്‍ 11 പ്രവാസിസംരംഭകര്‍ക്കായി ഒരു കോടിരൂപയുടെ വായ്പകള്‍ കൈമാറി. ട്രേഡിങ്/ ഡിസ്ട്രിബ്യൂഷന്‍, കാറ്ററിംഗ്, കൃഷി, ഫർണിച്ചർ ഷോപ്പ്, മെഡിക്കൽ ഷോപ്പ്, സ്റ്റേഷനറി കട, ടെക്സ്റ്റൈൽ ഷോപ്പ്, മത്സ്യവിപണനം, ഡെയറിഫാം എന്നീ മേഖലകളിലുളള പദ്ധതിക്കാണ് വായ്പ ലഭ്യമാക്കിയിട്ടുളളത്. സംരംഭങ്ങള്‍ ഏതൊരുനാടിന്റെയും വളര്‍ച്ചയുടെ സൂചകങ്ങളാണ്. കേരളം ഇന്ന് രാജ്യത്തെ മികച്ച സംരംഭകസൗഹൃദ സംസ്ഥാനമാണെന്ന് ഉദ്ഘാടനവും വായ്പാവിതരണവും നിര്‍വ്വഹിച്ച പ്രവാസി വെൽഫെയർ ബോർഡ് ചെയര്‍മാന്‍ കെ.വി അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ ഏതു സംരംഭങ്ങള്‍ക്കും കേരളത്തില്‍ മികച്ച വളര്‍ച്ചാസാധ്യതകളാണുളളത്. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു ബിസ്സിനസ്സും വിജയിപ്പിക്കാന്‍ കഴിയുമെന്നും പുതിയ സംരംഭകര്‍ക്ക് ആശംസകളറിയിച്ച് കെ വി അബ്ദുൽ ഖാദർ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32