പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നു; ഗൾഫിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ പ്രവാസി സ്കൂട്ടർ മറിഞ്ഞ് ദാരുണാന്ത്യം

കണ്ണൂരിൽ പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു. തോലന്റകത്ത് സലീം (51) ആണ് മരിച്ചത്. നായ്ക്കൂട്ടം പിന്തുടർന്നപ്പോൾ സ്കൂട്ടറിന് വേ​ഗം കൂട്ടിയപ്പോഴായിരുന്നു മറിഞ്ഞുവീണത്. ഷാർജയിലായിരുന്ന സലീം കഴിഞ്ഞ ദിവസമാണ് അവധിക്കായി നാട്ടിലെത്തിയത്. കുഞ്ഞിപ്പള്ളി– പള്ളിക്കുന്ന് റോഡിൽ കപ്പാലത്തിനു സമീപം പുലർച്ചെ 5ന് ആണ് സംഭവമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. അത്താഴക്കുന്നിലെ കുഞ്ഞായിസയുടെയും പരേതനായ കെ.ഹസ്സന്റെയും മകനാണ്. ഭാര്യ പി.വി.സൗദ. മക്കൾ: സഫ, സഫ്‌വാൻ, സജ്‌വ. സഹോദരങ്ങൾ: മനാഫ് (ദുബായ്), ഖൈറുന്നിസ, നിസാ മൈമൂന, ഫാത്തിമ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version