കുവൈറ്റിലെ സുലൈബിയ പ്രദേശത്തെ ഒരു ഫാമിന് സമീപം നടത്തിയ പരിശോധനയിൽ, പ്രാദേശികമായി നിർമ്മിച്ച 45 കുപ്പി മദ്യം കൈവശം വച്ച രണ്ട് അനധികൃത താമസക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ കൂട്ടാളികളായ നാല് പേർ രക്ഷപ്പെട്ടു. ജഹ്‌റ സെക്യൂരിറ്റി സപ്പോർട്ട് ഉദ്യോഗസ്ഥരാണ് അറസ്റ്റ് നടത്തിയത്, സംശയാസ്പദമായ അവസ്ഥയിൽ പ്രതികളെ കണ്ടെത്തുകയും, തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ 45 കുപ്പി നാടൻ മദ്യം കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
