കുവൈറ്റിലെ ഒരു വിദ്യാർത്ഥിയെ ഇൻ്റർനെറ്റ് വഴി വേശ്യാവൃത്തിയിലും അശ്ലീല പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പ്രേരിപ്പിച്ച അധ്യാപകനെ മുൻകൂർ തടങ്കലിൽ വയ്ക്കാൻ കുവൈറ്റിലെ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പൊതു ധാർമ്മികത ലംഘിക്കുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അധ്യാപകൻ വിദ്യാർത്ഥികളുടെ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ റെക്കോർഡിംഗുകളും അയച്ചതായി ഒരു പ്രസ്താവനയിൽ പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കി. സമാന കുറ്റകൃത്യങ്ങളിൽ അധ്യാപകന് നേരത്തെയും ശിക്ഷയുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ അധ്യാപകൻ കുറ്റം സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI