എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് – അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു. കഠിനാധ്വാനംചെയ്ത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം
ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി, കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളില്‍ വിജയം നേടി. ബിജെപിയെ മലർത്തിയടിച്ചാണ് യുപിയില്‍ കോണ്‍ഗ്സും സമാജ്വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കിയത്. റായ്ബറേലിയില്‍ നാല് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ലീഡ് നേടി രാഹുല്‍ഗാന്ധി മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വാരാണസിയില്‍ നിന്ന് വിജയിച്ചു.
എന്നാല്‍, വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ എതിർസ്ഥാനാർത്ഥി അജയ് റായിയെക്കാള്‍ പിന്നിലായിന്നു മോദി. പശ്ചിമബംഗാളില്‍ എക്സിറ്റ്പോളുകള്‍ക്ക് വിരുദ്ധമായി 42 ല്‍ 29 സീറ്റിലും വിജയം നേടാൻ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹരിയാനയിലും എൻഡിഎയ്ക്ക് തിരിച്ചടി ഉണ്ടായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj