Posted By user Posted On

കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി; വേദിയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, പി.എം.എ സലാമിനുനേരെയും കയ്യേറ്റം

കുവൈത്തിൽ സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം.എ. സലാം ഉൾപ്പെടേയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി. സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനാണ് നേതാക്കൾ എത്തിയിരുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കെ.എം.സി സി യുടെ ഇരു വിഭാഗം പ്രവർത്തകർ തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിൽ അവസാനിച്ചത്.
യോഗം ആരംഭിച്ച് പി.എം.എ സലാം ഉദ്ഘാടന പ്രസംഗം നടത്തുന്നിടയിൽ കുവൈത്ത് കെ.എം.സി.സി ജനറൽസെക്രട്ടറി ശരഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കെ.എം.സി.സി പ്രവർത്തകർ യോഗത്തിലേക്ക് എത്തുകയായിരുന്നു. ഇതെ തുടർന്ന് കോഴിക്കോട് ജില്ലാ കൗൺസിൽ അല്ലാത്തവർ യോഗത്തിൽ നിന്നും പുറത്തേക്ക് പോകണമെന്ന് പി.എം.എ സലാം അഭ്യർത്ഥിച്ചെങ്കിലും ഇരച്ചു കയറിയ വിഭാഗം നിരസിക്കുകയും ഹാളിൽ തുടരുകയും ചെയ്തു.ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവാതെ യോഗം നിർത്തി വെച്ചു നേതാക്കാൾ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.നേതാക്കൾ മടങ്ങിയെങ്കിലും പ്രവർത്തകർ തമ്മിൽ വേദിയിൽ വാക്കേറ്റവും, ഉന്തും തല്ലും ഉണ്ടാവുകയായിരുന്നു. മുൻ സംസ്ഥാന ലീഗ് അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരുമകൻ കൂടിയായ നാസർ മഷൂർ തങ്ങളാണ് നിലവിൽ കുവൈത്ത് കെ എം സി സി യുടെ പ്രസിഡന്റ. വർഷങ്ങളായി പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ തുടരുന്ന ശറഫുദ്ധീൻ കണ്ണെത്ത് ആണ് നിലവിലെ ജനറൽ സെക്രട്ടറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *