കുവൈത്തിൽഈവിഭാഗക്കാരെബയോമെട്രിക് വിരലടയാളം മുൻകൂർ ബുക്ക് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കി
ഹജ്ജ് തീർഥാടകനായി രജിസ്റ്റർ ചെയ്തവരെ ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള മുൻകൂർ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിൽ നിന്ന് ഒഴിവാക്കിയതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
അപേക്ഷകൻ ‘സഹേൽ’ ആപ്പ് വഴി ഹജ്ജ് തീർഥാടകനായി രജിസ്റ്റർ ചെയ്തിരിക്കണം.
വെസ്റ്റ് മിഷ്റഫ്, ഫർവാനിയ ഗവർണറേറ്റ്, ജഹ്റ, അൽ അഹമ്മദി ഗവർണറേറ്റ്, മുബാറക് അൽ കബീർ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ ഹജ്ജ് തീർഥാടകർക്കായി നിയോഗിച്ചിട്ടുള്ള ബയോമെട്രിക് ഫിംഗർപ്രിൻ്റ് സെൻ്ററുകൾ ഉൾപ്പെടുന്നുവെന്ന് അതോറിറ്റി അറിയിച്ചു. ഈ കേന്ദ്രങ്ങളെല്ലാം ദിവസവും രാവിലെ മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
		
		
		
		
		
Comments (0)