വിമാനയാത്രക്കിടെ യാത്രക്കാരൻ മരിച്ചു:കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ്
വിമാന യാത്രയ്ക്കിടെ യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ്. ഫിലിപ്പീൻസ് സ്വദേശിയാണ് മരിച്ചത്. ഒരു ഗൾഫ് രാജ്യത്തുനിന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന വിമാനമാണ് കുവൈത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്.
മെഡിക്കൽ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചെങ്കിലും യാത്രക്കാരൻ മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
		
		
		
		
		
Comments (0)