സ്വപ്ന ജോലി; യു.കെ യില്‍ ഈ ജോലിഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്, ഉടൻ അപേക്ഷിക്കാം
യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ-എൻഎച്ച്എസ്) ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടർമാർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങള്‍ 2024 ജൂണ്‍ 06 , 07 തീയ്യതികളില്‍ എറണാകുളത്ത് നടക്കും. ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവർഷം £52,530.00 മുതൽ £82,400.00 വരെയാണ്. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)