Posted By user Posted On

ജീവനക്കാരുടെ പണിമുടക്ക്: കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ വിമാനങ്ങൾ, പ്രതിസന്ധിയിലായി യാത്രക്കാർ

വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. കേരളത്തിൽ നിന്ന് കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവ്വീസുകൾ എയർ ഇന്ത്യ ഇന്ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിേഷധിച്ചു. സമാനമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന് യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയിരുന്നു. ഇതോടെ, തിരുവനന്തപുരം വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര റദ്ദാക്കാൻ കാരണമെന്നായിരുന്നു വിഷയത്തിൽ അധികൃതർ നൽകിയ വിശദീകരണം. യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റിയതായിയും ഇവർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *