കുവൈറ്റിൽ പവർകട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി വൈദ്യുതി മന്ത്രാലയം
കുവൈറ്റിൽ വരാനിരിക്കുന്ന വേനൽക്കാലത്ത് പവർകട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി വൈദ്യുതി മന്ത്രാലയം. ഇതിനായി എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി എഞ്ചിനീയർ മഹാ അൽ അസൂസി വ്യക്തമാക്കി. വൈദ്യുതി മുടക്കം സംബന്ധിച്ച് നിരവധി പ്രതിനിധികൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒമാൻ്റെ നെറ്റ്‌വർക്കിൽ നിന്ന് 300 മെഗാവാട്ട് വരും മാസങ്ങൾക്കുള്ളിൽ കുവൈത്തിന് ലഭിക്കുന്നതിന് ഗൾഫ് ഇലക്‌ട്രിസിറ്റി ഇൻ്റർകണക്ഷൻ അതോറിറ്റി പച്ചക്കൊടി കാട്ടിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)