Posted By Editor Editor Posted On

കുവൈത്തിലെ അധ്യാപകക്ഷാമം: പ്രവാസികളെ പരി​ഗണിച്ചേക്കും

കുവൈത്തിലെ അധ്യാപകക്ഷാമം പരിഹരിക്കാൻ തിരക്കിട്ടനീക്കവുമായി വിദ്യാഭ്യാസമന്ത്രാലയം. മധ്യ വേനൽ അവധി കഴിഞ്ഞു സ്കൂളുകൾ തുറക്കുമ്പോഴേക്ക് അധ്യാപക ക്ഷാമം പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മത്രൂക് അൽമുതൈരി പറഞ്ഞു. സ്വദേശികളല്ലാത്ത അധ്യാപകർക്ക് 420 ദീനാർ ശമ്പളവും താമസ അലവൻസ് ആയി 60 നീനയും നൽകാനാണ് തത്വത്തിൽ തീരുമാനം . അടുത്ത അധ്യയന വര്ഷമാകുമ്പോഴേക്ക് കുവൈത്തിൽ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 1600 അധ്യാപക ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് . ഇതിൽ 70 ശതമാനം പേരെ മാത്രമേ സ്വദേശികളെകൊണ്ട് നികത്താനാകൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത് . ബാക്കിവരുന്ന 30 ശതമാനം അദ്ധ്യാപകരെയും വിദേശികളിൽനിന്ന് കണ്ടെത്തേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അൽ മുതൈരി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *