Posted By user Posted On

കുവൈറ്റിൽ താപനില ഉയരുന്നു; തീപിടുത്തം ഉണ്ടാകാൻ സാധ്യതകളേറെ, മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ താപനില ഉയരുന്നതിനാൽ താമസക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ചൂട് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ തീ പിടിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ​ക​ൽ ഉ​യ​ർ​ന്ന ചൂ​ടാ​ണ് നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഫ​ർ​വാ​നി​യ ബ്ലോ​ക്-3​ൽ വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ച്ചു. ഈ കാലാവസ്ഥയിൽ വെ​ള്ള​ക്കു​പ്പി​ക​ള്‍ വാഹനങ്ങളിൽ ഇട്ടിട്ട് പോകുന്നത് തീപിടുത്ത സാധ്യതയേറാൻ കാരണമാകുന്നു. സൂ​ര്യ കി​ര​ണ​ങ്ങ​ള്‍ വെ​ള്ള​ക്കു​പ്പി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക വ​ഴി കാ​റി​ല്‍ തീ ​പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ള്‍ തു​ണി​യും പ​ഞ്ഞി​യും കൊ​ണ്ടു​ണ്ടാ​ക്കു​ന്ന​താ​ണ്. ചെ​റി​യ തീ​പ്പൊ​രി തീ​പ​ട​ർ​ന്ന്​ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മാ​കാം. വെ​ള്ളി​യാ​ഴ്ച ചൂ​ട് 35 മു​ത​ൽ 37 ഡി​ഗ്രി വ​രെ ആ​യി​രി​ക്കും. രാ​ത്രി​യി​ലെ കാ​ലാ​വ​സ്ഥ മി​ത​മാ​യ ഈ​ർ​പ്പം ഉ​ള്ള​താ​യി​രി​ക്കും. ശ​നി​യാ​ഴ്ച ചൂ​ട് 36 മു​ത​ൽ 38 ഡി​ഗ്രി വ​രെ ആ​യി​രി​ക്കും. രാ​ത്രി​യി​ൽ 22-24 ഡി​ഗ്രി വ​രെ കു​റ​യും. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *