Posted By Editor Editor Posted On

ആകർഷകമായ ശമ്പളം, സൗജന്യ വിസ, താമസവും ​ഗതാ​ഗത സൗകര്യവും വേറെ: വിദ്യാഭ്യാസം പത്താം ക്ലാസ് മതി: മികച്ച തൊഴിലവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി അപേക്ഷ ക്ഷണിച്ചു. 100 പേർക്കാണ് അവസരമുള്ളത്. പുരുഷ സെക്യൂരിറ്റി ഗാർഡുകളെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “We One” ലേക്ക് തെരഞ്ഞെടുക്കുന്നതിനായാണ് ഇന്റർവ്യൂ നടത്തുന്നത്. പത്താംക്ലാസ് പാസായ ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 25-40 വയസ്സ് വരെ.ശരീരത്തിൽ പുറമെ കാണുന്ന ഭാഗങ്ങളിൽ ടാറ്റു ഒന്നും പാടില്ല. ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം. ഉയരം 5’7″ (172 cm). സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ലോക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. ഈ റിക്രൂട്ട്മെൻറിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ 2024 ഏപ്രിൽ 25 ന് മുൻപ് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെകിന് മറ്റു ശാഖകളോ ഏജൻറുമാരോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *