Posted By Editor Editor Posted On

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു

മസ്‌കത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരിച്ചത്​.മസ്കത്തിൽ നിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്കുള്ള എയർ ഇന്ത്യഎക്സ്​പ്രസിൻറെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചത്​. വിമാനം ലാൻഡ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണം​ സ്ഥിരീകരിക്കുകയായിരുന്നു. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറിൽ എത്തിയിട്ട്​. ഇതിന്​ മുമ്പ്​ സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്​. പിതാവ്​: സദാനന്ദൻ. ഭാര്യ: ഷെർലി: മകൻ: ആരോൺ സച്ചിൻ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *