കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂ‍ർത്തീയാക്കാൻ ഇനി അധികം സമയമില്ല: അവശരുടെ വീട്ടിൽ അധികൃതരെത്തും

ബയോമെട്രിക് വിവരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് നല്കാൻ ബാക്കിയുള്ള സ്വദേശികളും വിദേശികളും ഉടൻ ആ നടപടികൾ പൂർത്തീകരിക്കാൻ മുന്നോട്ടുവരണമെന്ന് പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആവശ്യപ്പെട്ടു. അതെ സമയം രോഗങ്ങളും പ്രായാധിക്യവും മൂലം നിശ്ചിത കേന്ദ്രങ്ങളിലെത്തി നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത സ്വദേശികളുടെ വീടുകളിലെത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു .അവശത കാരണം പുറത്തിറങ്ങുന്നതിന് തടസ്സം നേരിടുകയും അതിനാൽ ഈ നടപടി പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണിതെന്ന് മന്ത്രി വിശദീകരിച്ചു .ഇത്തരം ആളുകളുടെ വീടുകളിലെത്തി ബയോമെട്രിക് ശേഖരിക്കുന്നതിന് ആവശ്യമായ ഉപകരണ സംവിധാനങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top