Posted By user Posted On

ഈദ് അൽ ഫിത്തർ; കുവൈറ്റിൽ കൂട്ട അവധിയെടുത്ത് വിദ്യാർത്ഥികൾ; സ്കൂളുകളിൽ ഹാജർ നിരക്കിൽ ഇടിവ്

കുവൈറ്റിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾ കൂട്ട അവധിയെടുക്കുന്നു. സ്കൂളുകളിൽ ഹാജർ നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും ഹാജർ നിരക്ക് കുറഞ്ഞ് വരികയാണ്. എന്നാൽ അധ്യാപകരടക്കമുള്ള അധികൃതർ സ്കൂളുകളിൽ എത്തുന്നുണ്ട്. വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന 10 ദിവസങ്ങൾക്കും ഈദ് അൽ ഫിത്തറിനും ഒപ്പം മഴ പെയ്തതും ഹാജർ കുറയാൻ കാരണമായി. സ്കൂളുകൾക്ക് അവധി നൽകണമെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. അവധിക്ക് മുമ്പും ശേഷവും വിദ്യാർത്ഥികളുടെ ഹാജർ നിരക്കിൽ കുറവ് കുവൈത്തിൽ വരുന്നത് ഒരു ശീലമായി മാറിയിട്ടുമുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *