കുവൈത്ത് സിറ്റി: വേനൽക്കാലത്തെ വൈദ്യുതി തകരാർ ഒഴിവാക്കാൻ 10 പ്രധാന മാർഗങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിയുമായി കുവൈത്ത് വൈദ്യുത മന്ത്രാലയം. 152 എന്ന കോൾ സെന്റർ നമ്പറിലൂടെ പൊതുജനത്തിന് പരാതി അറിയിക്കാം. പരാതി ലഭിക്കുന്ന പ്രകാരം, എമർജൻസി സെന്ററുകളിലേക്ക് മന്ത്രാലയം ടീമിനെ അയക്കും.24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക ടീമുകൾ കോൺട്രാക്ടർ ടീമുമായി സഹകരിച്ച് ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തകരാറുകൾ പരിഹരിക്കുന്നതുവരെ ഡീസൽ ജനറേറ്ററുകളും പ്രയോജനപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. 2023 ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് 30 വരെ രാജ്യത്ത് 1,071 വൈദ്യുതി മുടക്കങ്ങളാണുണ്ടായതെന്നാണ് കണക്കുകൾ. ഇത്തരം തകരാറുകൾ ആവർത്തിക്കാതിരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim