കുവൈത്തിൽ ഇത്തവണ സക്കാത്ത് നൽകേണ്ടത് ഈ തുക
കുവൈത്തിൽ ഈദുൽ ഫിത്തറിനോടനുബന്ധിച്ച് വിശ്വാസികൾ നൽകേണ്ട ഫിതർ സകാത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തി ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം . ഇതനുസരിച്ച് ഫിതർ സകാത്തിന്റെ മൂല്യത്തിന് തുല്യമായി ഒരാളിൽ നിന്ന് ഈടാക്കാവുന്ന തുക ഒരു ദീനാറിനും ഒന്നര ദീനാറിനും ഇടയിലുള്ള സംഖ്യയാണെന്ന് മന്ത്രാലയം വ്യക്തമാക്കി .അതോടൊപ്പം സമ്പത്തിന്റെ സകാത്ത് അർഹരായവരുടെ കൈകളിലെത്തിയെന്ന് ഉറപ്പാക്കേണ്ട ബാധ്യത അത് നല്കുന്നവർക്കുണ്ടെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ആദിൽ അൽ മുതൈരി പറഞ്ഞു . ഹജ്ജ് ചെയ്യാനെന്ന ഒരാളുടെ ആവശ്യം പൂർത്തീകരിക്കുന്നതിന് സമ്പത്തിന്റെ സകാത്ത് നൽകിയാൽ അത് വീടില്ലെന്നും അദ്ദേഹം വ്യക്തമാക്കി . സകാത്തിന്റെ കാശുകൊണ്ട് നിർവഹിക്കേണ്ട ആരാധന അല്ല ഹജ്ജെന്നും സ്വയം സാമ്പത്തിക ശേഷിയുള്ളവർക്കാണ് ഹജ്ജ് നിര്ബന്ധമാകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)