കടൽ തീരത്ത് കാർ തല കീഴായി മറിഞ്ഞത് മൂന്ന് തവണ; കുവൈത്തിലെ അത്ഭുത രക്ഷപ്പെടൽ
കുവൈറ്റ് കടൽ തീരത്ത് സാഹസിക പ്രകടനം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് ഡ്രൈവർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. അബു അൽ ഹസാനിയ ബീച്ചിലുണ്ടായ കാർ അപകടത്തിൽ നിന്നാണ് ഡ്രൈവർ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയകളിൽ വൈറലാവുകയാണ്. മുബാറക് അൽ കബീർ ഗവർണറേറ്റിൽ ശനിയാഴ്ചയാണ് സംഭവം. അബു അൽ ഹസാനിയ ബീച്ചിന്റെ തീരത്ത് കൂടി ഒരു കാർ പാഞ്ഞു വരുന്നത് വീഡിയോയിൽ കാണാം. തിരമാലകൾ ഉയർന്ന് പൊങ്ങുന്നതിന്റെ ഇടയിലൂടെയാണ് കാറിന്റെ പാച്ചിൽ. ഇതിനിടെ നിയന്ത്രണം വിട്ട് കാർ മൂന്ന് തവണ മറിഞ്ഞു. പിന്നാലെ ഡ്രൈവർ വായുവിലേക്ക് പൊങ്ങി വീണ് വെള്ളത്തിലേക്ക് പതിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ശേഷം ഇയാൾ നടന്ന് സുഹൃത്തുകളുടെ ഇടയിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുവൈറ്റ് പൊലീസ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim\
Comments (0)