കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടാൻ സാധ്യത
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2,037 ഫ്ലൈറ്റുകളിലൂടെ 273,000 പേർ ഈദുൽ ഫിത്തർ വേളയിൽ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ച അറിയിച്ചു.
യാത്രക്കാരുടെ വലിയൊരു ഭാഗം ദുബായ്, കെയ്റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനം നിശ്ചയിച്ചതായി ഡിജിസിഎയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-റാജ്ഹി കുനയോട് പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരെ സ്വീകരിക്കാനും അവരുടെ യാത്ര സുഗമമാക്കാനും സജ്ജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)