Posted By user Posted On

കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ ചെയ്യാൻ രണ്ട് മാസം കൂടി സമയം

കുവൈറ്റിൽ ജൂൺ 1-ന് ബയോമെട്രിക് രജിസ്‌ട്രേഷനല്ല സമയപരിധി അവസാനിക്കുന്നതിനാൽ അതിന് മുൻപായി ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ബയോമെട്രിക് വിരലടയാളം സ്വീകരിക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ഓർമിപ്പിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബയോമെട്രിക് വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന നടപടികൾ ഉടൻ പ്രാബല്യത്തിലാകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഏകദേശം 1.7 ദശലക്ഷം വ്യക്തികൾ ഇതിനകം അവരുടെ ഡാറ്റ പൂർത്തിയാക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. മാർച്ച് 1 ന് ആരംഭിച്ച ബിയോമെട്രിക് 3 മാസത്തെ സമയപരിധി നൽകിയത് ജി സി സി രാജ്യങ്ങൾ തമ്മിൽ ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിക്കുന്നത് യാഥാർഥ്യമാക്കുന്നതിന് കുവൈത്ത് ഒരു തടസ്സമാകരുതെന്നും അതിനാലാണെന്നും അധികൃതർ വ്യക്തമാക്കി.

മെ​റ്റ വെ​ബ്സൈ​റ്റ്, സ​ഹ​ല്‍ ആ​പ് എ​ന്നി​വ വ​ഴി ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് ബു​ക്ക് ചെ​യ്ത് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ബ​യോ​മെ​ട്രി​ക് ഡേ​റ്റ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്റ​ർ​പോ​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സു​ര​ക്ഷ ക​ണ​ക്ടി​വി​റ്റി വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിമാനത്താവളം വഴി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കുറക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു .ബയോമെട്രിക് വിവരങ്ങൾ നല്കാൻ ബാക്കിയുള്ളവർക്ക് മാർച്ച് മുതൽ ജൂൺ വരെ മൂന്നുമാസ സമയമാണ് അനുവദിച്ചത് . അതേസമയം ഈ നടപടി പൂർത്തീകരിക്കാൻ ബാക്കിയുള്ളവരിൽ ഭൂരിഭാഗവും വിദേശികളാണ്.ഈ നടപടി പൂർത്തീകരിക്കാത്തവരുടെ റെസിഡൻസി പെർമിറ്റ് , വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് മുതലായവ പുതുക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് അധികൃധർ മുന്നറിയിപ്പ് നൽകിയതാണ് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *