 
						ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുത്: മുന്നറിയിപ്പുമായി കുവൈത്ത് എയര്‍വേയ്സ്
കുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് എയര്‍വേയ്സ്. ക്യാഷ് പ്രൈസ്, ഗിഫ്റ്റ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.ഇത്തരത്തിലുള്ള തട്ടിപ്പ് സന്ദേശങ്ങള്‍ക്ക് കമ്പനിയുമായി ബന്ധമില്ലെന്ന് കുവൈത്ത് എയര്‍വേയ്സ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഔദ്യോഗിക ഉറവിടങ്ങളിലൂടെയോ, അക്കൗണ്ടുകളിലൂടെയോ മാത്രമേ സന്ദേശങ്ങള്‍ അയക്കൂവെന്നും കുവൈത്ത് എയര്‍വേയ്സ് വ്യക്തമാക്കി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
 
		 
		 
		 
		 
		
Comments (0)