കുവൈത്തിൽ താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും
ശൈത്യകാല ക്യാമ്പുകൾക്ക് സമാനമായി രാജ്യത്ത് താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും.
ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഇത് സംബന്ധിച്ച ആലോചനയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒരു മാസം 300 ദീനാർ പ്രത്യേക ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും ക്യാമ്പിന് പ്രവർത്തന അനുമതി നൽകുക .ഇത്തരം ക്യാമ്പുകളിൽ കുട്ടികൾക്കും മറ്റും വേണ്ടിയുള്ള വിനോദ-കലാ പരിപാടികളും ബിസിനസ് പ്രൊമോഷൻ പരിപാടികളും സംഘടിപ്പിക്കാൻ അനുമതിയുണ്ടായിരിക്കും .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
		
		
		
		
		
Comments (0)